2010, ഏപ്രിൽ 11, ഞായറാഴ്‌ച

നാളെകൾ

എഴുത്താണികൊണ്ട്
കോറിയിട്ട ലിഖിതങ്ങൾ.
ചുറ്റും കത്തിജ്വലിക്കുന്ന
നക്ഷത്രശിഖ.
നീയായും ഞാനായും
പൂക്കളായും ഫലങ്ങളായും
പുനർജനിക്കുന്ന നാളെകൾ...
അവയ്ക്ക് എത്ര ഇന്നലെകളുടെ
പ്രേതരൂപങ്ങളെ കൂട്ടിയിണക്കണം!
ഒന്നും എനിക്കറിയില്ല...
പക്ഷേ, ഒരിക്കൽ നിന്നെ ഞാൻ രൂപപ്പെടുത്തും
നക്ഷത്രങ്ങൾ ജീവിതം രൂപകല്പനചെയ്യുന്ന അതേ അച്ചിൽ...
ഒരു വ്യത്യസം മാത്രം...
പിരിയൻ കോണികളിൽ എന്റെ പാദമുദ്രകൾ...
എന്റെ കാലൊച്ചകൾ...
നിന്റെ യാത്രകൽക്ക് ഭൂപടമൊരുക്കുന്നത് ഞാൻ...
പിന്നെ
ഒരുവിഷപ്പൂവിനും നിന്നെ സ്പർശിക്കാനാവില്ല.
ഒരു നക്ഷത്രത്തിനും എന്നെ പുറം തള്ളാനാവില്ല.

3 അഭിപ്രായങ്ങൾ:

  1. പിരിയൻ കോണികളിൽ എന്റെ പാദമുദ്രകൾ...

    മറുപടിഇല്ലാതാക്കൂ
  2. ഒരുപാടു നാളായല്ലോ, എന്തെങ്കിലും എഴുതിയിട്ട്.
    എഴുതു.
    വായിയ്ക്കാൻ ആളുണ്ടേ.......

    മറുപടിഇല്ലാതാക്കൂ
  3. അതെ. എഴുതണം. വെറും വാക്കുകളാവുന്നില്ല കവിതകള്‍ എന്ന് കാണുന്നതിലും സന്തോഷം
    അഭിവാദ്യങ്ങളോടെ

    മറുപടിഇല്ലാതാക്കൂ