സമുദ്രം രൂക്ഷമായൊന്നു നോക്കിയാൽ മതി
ഒരു മരത്തിനു ഉടലാകെ കുതിർന്നു പോകാൻ...
എങ്കിലും വേരറിയാതെ
വേരറുക്കാതെ ഒരു മരത്തിനും
മായാനാവില്ല.
എത്ര വേരുകളാണ്
കാലങ്ങളായ് മണ്ണിലൂടെ
എന്തോ തേടി പോകുന്നത്...
ഒരു നാൾ എല്ലാം കെട്ടുപിണഞ്ഞ്
നരച്ചൊടുങ്ങി
കനൽപാറി കരിയിച്ചു കളയും...
വേരുകൾ ഓർമ്മകളെയല്ല തേടുന്നത്..
ശബ്ദത്തെയാണ്....
ഇഴചേർന്ന് ഇണചേരുന്ന ശബ്ദം...
മണ്ണിനെ അഗ്നിയായും വെള്ളമായും
പൊട്ടിയുണർത്തുന്ന ശബ്ദം...
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ