2009, നവംബർ 18, ബുധനാഴ്‌ച

കാഴ്ച

നീ ക്ഷോഭിക്കരുത്,
ഇതെന്റെ കാഴ്ചയാണ്.
വിരല്‍തുമ്പില്‍ ലഹരി മണക്കുന്നത്
സ്വന്തം ചേതനയിലേക്ക്
തീപ്പന്തങ്ങള്‍ കത്തിയിറങ്ങുമ്പോള്‍
എരിയുന്ന ഞരമ്പുകളെ പൊട്ടിച്ചെറിയാനാണ്.
ക്ഷമിച്ചേക്കുക.

അവര്‍ കാത്തിരിക്കുന്നു.
 ഒരു വ്യവസ്ഥ മാത്രം.
ദൃഷ്ടിയുയര്‍ത്താതെ
കാഴ്ചയറിയാതെ
സ്വന്തം കുഞ്ഞുങ്ങളെ ചിറകിലൊതുക്കുക.

അതുകൊണ്ട്,
നീ ക്ഷോഭിക്കരുത്.

അവരുടെ കണ്ണുകള്‍ പൊള്ളിച്ചെടുത്താലും
അന്ധന്മാരുടെ മറ്റൊരു തലമുറ
കാഴ്ച തരാൻ വരും.
കുഞ്ഞുങ്ങളെ കൂട്ടുപിടിച്ച്
 ഇത്തിരിക്കണ്ണിലെ
വലിയ കിനാക്കളെ പട്ടടയില്‍പ്പൊതിഞ്ഞ്
ഊരുതെണ്ടിക്കും.
പിന്നെ,
എവിടെയെന്റെ കുഞ്ഞെന്ന്
അമ്മമാര്‍ ആര്‍ത്തലച്ചാലും
കണ്ണിലെ തിമിരപ്പഴുപ്പിലൂടെ
അവരൊന്നു ചിരിക്കും,
തലമുറകള്‍ വേരറ്റുപോകുന്ന
നരകച്ചിരി...


അതുകണ്ട്,
നീ ക്ഷോഭിക്കരുത്.



6 അഭിപ്രായങ്ങൾ:

  1. അതുകൊണ്ട്,
    നീ ക്ഷോഭിക്കരുത്.

    കാരുണ്യം ഇറ്റുവീഴാത്ത കനല്‍ക്കട്ടയില്‍ നിര്‍ത്തി
    അവരുടെ കണ്ണുകള്‍ പൊള്ളിച്ചെടുത്താലും
    അന്ധന്മാരുടെ മറ്റൊരു തലമുറ
    പുതിയ manual കൊണ്ടുവരും.
    കുഞ്ഞുങ്ങളെ കൂട്ടുപിടിച്ച്
    അവരുടെ ഇത്തിരിക്കണ്ണിലെ
    വലിയ കിനാക്കളെ പട്ടടയില്‍പ്പൊതിഞ്ഞ്
    ഊരുതെണ്ടിക്കും.
    ................
    എങ്ങിനെയും വായിക്കാം,... പിന്നെ എന്തിനേയും വ്യാഖ്യാനിക്കാം.
    പിന്നെ...പിന്നെ. "കാഴ്ച്ചയില്ലാത്തവരുടെ ലോകത്തെ ബോണ്‍സായികളെന്നു" അന്ധന്മാരെ പരിഹസിക്കാം ,അല്ലെങ്കില്‍ ഇരുട്ടില്‍ കൂടെയുള്ളവരെ നോക്കി പല്ലിറിമ്മാം , അന്യന്റെ ഉടുപ്പുകള്‍ക്കിടയിലൂടെ തെന്നിനീങ്ങാം, . ഒടുവില്‍
    സ്വന്തം മാടത്തിന്റെ അസ്തിവാരമിളകുമ്പോള്‍ നായന്മാരെ പോലെ മുന്നില്‍ വന്നു വാദ്യങ്ങള്‍ക്ക് താളമിടാം
    മധ്യവര്‍ഗത്തിന്റെ ആത്മവഞ്ചനക്കു മുന്നില്‍
    നമോവാകമര്‍പ്പിക്കാം.
    ആശംസകളോടെ...............

    മറുപടിഇല്ലാതാക്കൂ
  2. നന്നായിട്ടുണ്ട്. എന്നാൽ കവിതാ പരിസരം സൂചിപ്പിക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  3. It is not Verumvakkukal. It is really serious words. Good Works! - Kabeer Katlat

    മറുപടിഇല്ലാതാക്കൂ
  4. കവിത നന്നായിട്ടുണ്ടെങ്കിലും ഇടയ്ക്കുള്ള ഇംഗ്ലീഷ് ഒരു കല്ലുകടിയാണ്.ഒഴിവാക്കാമായിരുന്നു..
    അഭിവാദ്യങ്ങളോടെ

    മറുപടിഇല്ലാതാക്കൂ
  5. വെറും വാക്കുകളാണെന്നു തോന്നുന്നില്ല, സുഹ്റുത്തേ. സാരമായ വാക്കുകൾ.

    ഇംഗ്ലീഷ് വാക്കുകളും ചില്ലറ അക്ഷരപ്പിശകുകളൂം ഒഴിവാക്കുവാൻ ശ്രമിക്കുമല്ലോ.
    അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  6. എനിക്കൊന്നും ചെയ്യാനാവുന്നില്ലല്ലൊ എന്ന കുറ്റബോധം ആണ് ‘വെറും വാക്കുകള്‍’ എന്ന പേരിന് പിന്നില്‍... പ്രോത്സാഹനത്തിന് നന്ദി.

    മറുപടിഇല്ലാതാക്കൂ