2009, നവംബർ 17, ചൊവ്വാഴ്ച

ഓര്‍മ്മ

ഇന്നു രാവിലെ ഉണര്‍ന്നപ്പോള്‍
ഞാന്‍ ഞെട്ടിപ്പോയി
എന്റെ ചിന്തകളെല്ലാം
നിലത്ത് ഒഴുകിപ്പരന്നുകൊണ്ടിരിക്കുന്നു.
കുറെയെണ്ണം വായുവില്‍ പറന്നു നടക്കുന്നു
കണ്ണുതിരുമ്മിനോക്കിയപ്പോള്‍
‍സത്യമാണ്, പൊയ്ക്കാഴ്ചയല്ല.
വേഗം ഞാന്‍ എല്ലാം
വാരിയെടുക്കാന്‍ ശ്രമിച്ചു
എത്താവുന്ന ഉയരത്തിലേക്കൊക്കെ
ചാടിപ്പിടിച്ചു
അയ്യോ, എത്രയെണ്ണം
മറ്റുമനസ്സുകളിലേക്കു
അറിയാതെ കയറിയിട്ടുണ്ടാകുമോ എന്തോ!
ശ്ശെ, എന്താണിന്നലെ സംഭവിച്ചത്?
എന്റെ ഓര്‍മ്മകള്‍....
ഇന്നലെ അവ ആരെയാണ്
അവസാനമായി പിന്തുടര്‍‍ന്നു പോയത്...

4 അഭിപ്രായങ്ങൾ:

  1. ഓര്‍മ്മകള്‍ക്ക് അങ്ങിനെയൊരു ഗുണമുണ്ട്. നമ്മുടെ അനുവാദത്തിനുവേണ്ടി കാത്തുനില്‍ക്കാറില്ല അവ. സ്വന്തം അരാജകത്വത്തിന്റെ നിയമങ്ങളാണ് അവ നിര്‍മ്മിക്കുന്നതും പിന്തുടരുന്നതും. അരാജകത്വത്തിന്റെ സാമ്രാജ്യത്വത്തിലെ സര്‍വ്വാധികാരികള്‍.
    അഭിവാദ്യങ്ങളോടെ

    മറുപടിഇല്ലാതാക്കൂ
  2. ഓർമ്മകൾക്ക് ഗുണവും ഭയങ്കര ദോഷവും ഉള്ളതായി അനുഭവം പഠിപ്പിച്ചിട്ടുണ്ട്.
    എങ്കിലും അവ ഉള്ളതു തന്നെയാണ് നല്ലത്.

    മറുപടിഇല്ലാതാക്കൂ
  3. അത്ഷിമേഴ്സിനെക്കുറിച്ച് ചിലപ്പോള്‍ പേടി തോന്നാറുണ്ട്. എന്ടെ അമ്മുമ്മയ്ക്ക് ആ അസുഖം ഉണ്ടായിരുന്നു. അഞ്ച് വര്‍ഷം ശരിക്കും ഭീകരമായിരുന്നു.എപ്പൊഴും എന്തൊക്കെയോ തെരെഞ്ഞൂകൊണ്ടിരിക്കുമായിരുന്നു. ഓര്‍മ്മകളാണോ എന്നു ഞാന്‍...
    അഭിപ്രായത്തിന് നന്ദി..

    മറുപടിഇല്ലാതാക്കൂ
  4. ഓര്‍മ്മകള്‍ ..... ഇടക്ക് നിലച്ചുപോകുന്ന ജീവിതത്തിന്ടെ നേര്‍പകര്‍പ്പാണത്. അപമാനംകൊണ്ടു സ്വന്തം പേരു മറന്നുപോയ നിമിഷങ്ങളില്‍ വര്‍ത്തമാനംപോലും തെന്നിനീങ്ങുന്ന ചില സങ്കല്പ്പങ്ങള്‍ മാത്രമായി എനിക്ക്‌ തോന്നിയിട്ടുണ്ട്‌. നന്നായിട്ടുണ്ട്‌.........

    മറുപടിഇല്ലാതാക്കൂ